close
തിങ്കളാഴ്‌ച, ഏപ്രിൽ 6
Advertisement
Telegram Channel Join Now
WhatsApp Channel Join Now

തായ്ലൻഡിൽ നടക്കുന്ന എഎഫ്സി അണ്ടർ-20 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിൽ ഓസ്ട്രേലിയയോട് എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ടൂർണമെന്റിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണിത്.

സ്കൈ ഹാൽമാറിക് ഹാട്രിക് നേടിയ മത്സരത്തിൽ ഡാനല്ല ബുട്രസ്, ഡെയ്സി ബ്രൗൺ എന്നിവർ ഓരോ ഗോൾ വീതം നേടി ഓസ്ട്രേലിയയുടെ വിജയത്തിൽ പങ്കാളികളായി. ഇതോടെ ഓസ്ട്രേലിയ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. നേരത്തെ ചൈനീസ് തായ്‌പേയിക്കെതിരായ ആദ്യ മത്സരത്തിലും ഓസ്ട്രേലിയ 5-0ത്തിന് വിജയിച്ചിരുന്നു.

തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ജോക്കിം അലക്സാണ്ടർസൺ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനത്താണ്. ഏപ്രിൽ എട്ടിന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ തായ്‌പേയിയാണ് ഇന്ത്യയുടെ എതിരാളികൾ.

Advertisement

കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നു…

Published on Apr 05, 2026


Read Also:  ഇന്ത്യ vs ഹോങ്കോങ്: കൊച്ചിയിൽ അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എന്ത് സംഭവിച്ചു?
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.