എസ്‌പാന്യോളിനെതിരായ പോരാട്ടം: ബാഴ്‌സലോണയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു; ഫ്രെങ്കി ഡി ജോങ് തിരിച്ചെത്തുന്നു
ഇന്നത്തെ ലാ ലിഗ മത്സരത്തിൽ എസ്‌പാന്യോളിനെ നേരിടാനുള്ള ബാഴ്‌സലോണ ടീമിനെ പ്രഖ്യാപിച്ചു. ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് ദീർഘകാലമായി പുറത്തായിരുന്ന ഫ്രെങ്കി ഡി ജോങ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മധ്യനിരയ്ക്ക് കൂടുതൽ കരുത്തുപകരാൻ ഡി ജോങ്ങിന്റെ സാന്നിധ്യം ബാഴ്‌സലോണയെ സഹായിക്കും.
കഴിഞ്ഞ ദിവസം ജിറോണയ്‌ക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങിയതോടെ അവർക്ക് പോയിന്റുകൾ നഷ്ടമായിരുന്നു. അതിനാൽ, കറ്റാലൻ ഡെർബിയിൽ വിജയിച്ചാൽ ലാ ലിഗ പോയിന്റ് പട്ടികയിൽ ഒമ്പത് പോയിന്റ് ലീഡ് നേടാൻ ബാഴ്‌സലോണയ്ക്ക് സാധിക്കും.
പ്രഖ്യാപിച്ച ടീം അംഗങ്ങൾ ഇവരാണ്:
Goalkeepers: Joan Garcia, Eder Aller, Wojciech Szczesny
Defenders: Joao Cancelo, Ronald Araujo, Pau Cubarsí, Gerard Martin, Xavi Espart, Eric Garcia, Alvaro Cortes, Jules Kounde, Alejandro Balde
Midfielders: Fermin Lopez, Marc Casado, Dani Olmo, Frenkie de Jong, Pedri, Gavi
Forwards: Ferran Torres, Robert Lewandowski, Lamine Yamal, Marcus Rashford, Roony Bardghji

