ചാമ്പ്യൻസ് ലീഗ്: ആഴ്‌സനലിനെ മറികടന്ന് ബയേൺ മ്യൂണിക്ക് കിരീട ഫേവറിറ്റുകൾ
പ്രഡിക്ഷൻ മാർക്കറ്റായ കൽഷി (Kalshi) നടത്തിയ എഐ അധിഷ്ഠിത പഠനത്തിൽ 2025/26 ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീട സാധ്യതകളിൽ മാറ്റം.
32 ശതമാനം വിജയസാധ്യതയോടെ ബയേൺ മ്യൂണിക്ക് ഇപ്പോൾ കിരീട സാധ്യതയിൽ ഒന്നാമതെത്തിയിരിക്കുന്നു. നേരത്തെ മുന്നിലുണ്ടായിരുന്ന ആഴ്‌സനൽ 27 ശതമാനത്തിലേക്ക് താഴ്ന്നു.
പിഎസ്ജി (22%) പട്ടികയിൽ മൂന്നാമതുണ്ട്. അത്ലറ്റിക്കോ മാഡ്രിഡ് (8%), ബാഴ്സലോണ (7%), റയൽ മാഡ്രിഡ് (6%), ലിവർപൂൾ (2%), സ്പോർട്ടിങ് ലിസ്ബൺ (1%) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
ചാമ്പ്യൻസ് ലീഗിലെ സമീപകാല പ്രകടനങ്ങളും ആഭ്യന്തര ലീഗുകളിലെ ഫോമും അടിസ്ഥാനമാക്കിയാണ് ഈ പുതിയ അപ്ഡേറ്റ്.
റയൽ മാഡ്രിഡിനെതിരായ ആദ്യ പാദ മത്സരത്തിലെ ബയേണിന്റെ മികച്ച വിജയം അവരുടെ സാധ്യതകൾ വർധിപ്പിച്ചു. അതേസമയം, ബാഴ്സലോണയോ അത്ലറ്റിക്കോ മാഡ്രിഡോ ഉൾപ്പെടെയുള്ള ശക്തരായ എതിരാളികളെ നേരിടേണ്ടി വരുന്ന ആഴ്സനലിന്റെ കടുപ്പമേറിയ മത്സരക്രമവും റാങ്കിംഗിലെ മാറ്റത്തിന് കാരണമായി.

