ഉസ്മാൻ ഡെംബലെയുടെ കരാർ നീട്ടാൻ പിഎസ്‌ജി; ചർച്ചകൾ പുരോഗമിക്കുന്നു
ഉസ്മാൻ ഡെംബലെയുമായുള്ള കരാർ വരും ആഴ്ചകളിൽ തന്നെ പുതുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്‌ജി).
ഫ്രഞ്ച് വിങ്ങറുമായി അനുകൂലമായ കരാറിൽ എത്താൻ സാധിക്കുമെന്ന് ലക്വിപ് റിപ്പോർട്ട് ചെയ്യുന്നു.
2025/26 സീസണിൽ മികച്ച ഫോമിലാണ് ഡെംബലെ കളിക്കുന്നത്. ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും സ്ഥിരതയാർന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
ഈ സീസണിൽ ഇതുവരെ കളിച്ച 32 മത്സരങ്ങളിൽ നിന്ന് 28 കാരനായ താരം 16 ഗോളുകളും 8 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
ലൂയിസ് എൻറിക്കെയുടെ കീഴിൽ ഡെംബലെയുടെ ക്രിയേറ്റിവിറ്റിയും ഡ്രിബ്ലിംഗ് മികവും ഗോൾ നേടാനുള്ള കഴിവും താരത്തെ പിഎസ്‌ജിയുടെ ഏറ്റവും പ്രധാനപ്പെട്ട അറ്റാക്കിംഗ് താരങ്ങളിൽ ഒരാളാക്കി മാറ്റി.
ഡെംബലെയുടെ നിലവിലെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കും. താരത്തെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടപ്പെടാതിരിക്കാൻ ദീർഘകാലത്തേക്ക് ടീമിൽ നിലനിർത്താനുള്ള ഉറച്ച തീരുമാനത്തിലാണ് പിഎസ്‌ജി.

