2026 ലോകകപ്പ്: കളിക്കളത്തിൽ വായ മൂടി സംസാരിച്ചാൽ പുറത്താക്കും; നിർദ്ദേശത്തെ പിന്തുണച്ച് കഫു
2026 ഫിഫ ലോകകപ്പിൽ കളിക്കളത്തിലെ തർക്കങ്ങൾക്കിടെ വായ മൂടി സംസാരിക്കുന്ന താരങ്ങൾക്ക് റെഡ് കാർഡ് നൽകി പുറത്താക്കാനുള്ള പുതിയ നിയമത്തെ മുൻ ബ്രസീൽ താരം കഫു പിന്തുണച്ചു.
ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ റയൽ മാഡ്രിഡ് താരം വിനീഷ്യസിനെതിരെ “ഹോമോഫോബിക്” പരാമർശങ്ങൾ നടത്തിയതിന് ബെൻഫിക്ക വിങ്ങർ ജിയാൻലൂക്ക പ്രെസ്റ്റിയാനിക്ക് ആറ് മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു (മൂന്ന് മത്സരങ്ങൾ സസ്പെൻഡ് ചെയ്തു). ഈ സംഭവത്തിൽ തർക്കത്തിനിടെ ജേഴ്സി ഉപയോഗിച്ച് വായ മൂടിയാണ് പ്രെസ്റ്റിയാനി സംസാരിച്ചത്.
“ഇതൊരു മികച്ച തീരുമാനമായാണ് എനിക്ക് തോന്നുന്നത്. ഫുട്ബോൾ കളിക്കുമ്പോൾ സഹതാരങ്ങളോടോ എതിരാളികളോടോ സുഹൃത്തുക്കളോടോ സംസാരിക്കാൻ വായ മൂടിപ്പിടിക്കേണ്ട ആവശ്യമില്ല. നിങ്ങൾ എങ്ങനെയോ അതുപോലെ തന്നെ കളിക്കളത്തിൽ പെരുമാറണം,” കഫു പറഞ്ഞു.

