close
വെള്ളിയാഴ്‌ച, മെയ്‌ 1
Advertisement

റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക് ജോസ് മൗറിഞ്ഞോ വന്നേക്കും; താരങ്ങളുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

റയൽ മാഡ്രിഡിന്റെ അടുത്ത പരിശീലകനായി ബെൻഫിക്ക മാനേജർ ജോസ് മൗറിഞ്ഞോ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, അദ്ദേഹം റയൽ മാഡ്രിഡിലെ ചില താരങ്ങളുമായി ചർച്ചകൾ നടത്തിയതായി ഇ.എസ്.പി.എൻ (ESPN) റിപ്പോർട്ട് ചെയ്യുന്നു.

നിലവിലെ പരിശീലകൻ അൽവാരോ അർബെലോവയും താരങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണതായും റിപ്പോർട്ടിൽ പറയുന്നു. കാസ്റ്റില്ല മുൻ പരിശീലകൻ കൂടിയായ അർബെലോവ റൗൾ അസെൻസിയോ, ഡാനി സെബല്ലോസ്, ഡാനി കർവാജൽ തുടങ്ങിയ താരങ്ങളുമായി അകന്നാണ് കഴിയുന്നത്.

അതേസമയം, റയൽ മാഡ്രിഡ് മാനേജ്‌മെന്റ് പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൗറിഞ്ഞോയെ കൂടാതെ മൗറീഷ്യോ പോച്ചെറ്റിനോ, യുർഗൻ ക്ലോപ്പ്, ദിദിയർ ദെഷാംപ്‌സ്, ലയണൽ സ്കലോനി, മാസിമിലിയാനോ അലെഗ്രി, ഉനായ് എമെറി എന്നിവരെയും റയൽ പരിഗണിക്കുന്ന പട്ടികയിലുണ്ട്. അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോനിയുടെ ലഭ്യതയെക്കുറിച്ചും ക്ലബ് അധികൃതർ അന്വേഷണം നടത്തിയിട്ടുണ്ട്.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.