മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസനെ അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിവർപൂളുമായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിർണായകമായ പ്രീമിയർ ലീഗ് മത്സരത്തിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
മത്സരം കാണാനായി ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു ഫെർഗൂസൻ. എന്നാൽ കളി തുടങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ അദ്ദേഹം സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറുകയും ചെയ്യുകയായിരുന്നു.
ഫെർഗൂസന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫുട്ബോൾ ലോകം ഏറെ ആദരിക്കുന്ന പരിശീലകന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.

