close
തിങ്കളാഴ്‌ച, മെയ്‌ 4
Advertisement

സൗദി പ്രോ ലീഗ്: അൽ-ഖാദിസിയയോട് തോറ്റ് അൽ-നസറിന്റെ വിജയക്കുതിപ്പിന് വിരാമം

സൗദി പ്രോ ലീഗിലെ 31-ാം റൗണ്ടിൽ അൽ-ഖാദിസിയയോട് അൽ-നസർ പരാജയപ്പെട്ടു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽ-നസറിന്റെ തോൽവി.

ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ-നസറിന്റെ തുടർച്ചയായ 20 വിജയങ്ങൾക്കാണ് വിരാമമായത്. ഇതിൽ 16 മത്സരങ്ങൾ ലീഗ് മത്സരങ്ങളും, നാല് മത്സരങ്ങൾ എഎഫ്‌സി കപ്പ് പോരാട്ടങ്ങളുമായിരുന്നു. ജനുവരി 12-ന് അൽ-ഹിലാലിനെതിരെ 1-3 എന്ന സ്‌കോറിന് പരാജയപ്പെട്ടതിന് ശേഷമാണ് അൽ-നസർ ഇപ്പോൾ മറ്റൊരു തോൽവി വഴങ്ങുന്നത്.

നിലവിൽ സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയിൽ അൽ-നസർ തന്നെയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള അൽ-ഹിലാലിനേക്കാൾ അഞ്ച് പോയിന്റ് ലീഡാണ് അൽ-നസറിനുള്ളത്. എന്നാൽ അൽ-ഹിലാലിന് ഇനി ഒരു മത്സരം കൂടി കളിക്കാനുണ്ട്. ടൂർണമെന്റിൽ മൂന്ന് റൗണ്ടുകൾ കൂടി അവശേഷിക്കെയാണ് അൽ-നസർ ലീഗിൽ മുന്നിട്ടുനിൽക്കുന്നത്.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.