ഇറ്റാലിയൻ ഫുട്ബോൾ ചാമ്പ്യന്മാരായി ഇന്റർ മിലാൻ; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യൻ ചിവു
2025/26 സീസണിലെ ഇറ്റാലിയൻ ഫുട്ബോൾ ചാമ്പ്യന്മാരായി ഇന്റർ മിലാൻ കിരീടം ചൂടി.
ക്ലബ്ബിന്റെ പരിശീലകനായ ക്രിസ്റ്റ്യൻ ചിവു തന്റെ ആദ്യ സീസണിൽ തന്നെ സ്കുഡെറ്റോ സ്വന്തമാക്കി ചരിത്രം കുറിച്ചു. ഇന്ററിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ പരിശീലകനാണ് അദ്ദേഹം.
അർപാഡ് വെയ്സ് (1929/30), ആൽഫ്രഡോ ഫോണി (1952/53), ജിയോവന്നി ഇൻവെർനിസി (1970/71), ജോസ് മൗറീഞ്ഞോ (2008/09) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ പരിശീലകർ.
2025 ജൂണിലാണ് 45 വയസ്സുകാരനായ ക്രിസ്റ്റ്യൻ ചിവു ഇന്ററിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ കീഴിൽ 36 വിജയങ്ങളും 6 സമനിലകളും 12 തോൽവികളുമാണ് ടീം ഇതുവരെ രേഖപ്പെടുത്തിയത്.

