close
തിങ്കളാഴ്‌ച, മെയ്‌ 4
Advertisement

സെരി എ കിരീടം നേട്ടം: വിമർശകർക്ക് മറുപടിയുമായി ഫെഡറിക്കോ ഡിമാർക്കോ

കഴിഞ്ഞ സീസണിലെ പ്രകടനത്തെത്തുടർന്ന് തന്നെ സംശയിച്ചവർക്ക് സെരി എ കിരീടം സമർപ്പിച്ച് ഇന്റർ മിലാൻ പ്രതിരോധതാരം ഫെഡറിക്കോ ഡിമാർക്കോ.

ഇന്നലെ നടന്ന മത്സരത്തിൽ പാർമയെ 2-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് നെരാസൂരികൾ സെരി എ കിരീടം ഉറപ്പിച്ചത്. സീസൺ അവസാനിക്കാൻ മൂന്ന് റൗണ്ടുകൾ ബാക്കി നിൽക്കെയാണ് ഇന്റർ മിലാൻ ഈ നേട്ടം കൈവരിച്ചത്.

“ഇതൊരു മികച്ച അനുഭവമാണ്. മിലാൻ നഗരം കറുപ്പും നീലയും നിറങ്ങളിൽ കാണുന്നത് വളരെ പ്രത്യേകതയുള്ള കാര്യമാണ്. ഇതൊരു പുതിയ തുടക്കമാണ്. കഴിഞ്ഞ വർഷത്തെ നിരാശകൾക്ക് ശേഷം ടീമും പരിശീലകരും ഒത്തൊരുമിച്ച് കഠിനാധ്വാനം ചെയ്തു. അങ്ങനെ 21-ാമത് സ്കുഡെറ്റോ എന്ന സ്വപ്നം ഞങ്ങൾ യാഥാർത്ഥ്യമാക്കി,” ഡിമാർക്കോ പറഞ്ഞു.

Advertisement

“ഞങ്ങൾ വളരെ ഒത്തൊരുമയുള്ള ടീമാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും പ്രതിസന്ധികളിലും ഞങ്ങൾ ഒന്നിച്ചുനിന്നു. എപ്പോഴും തങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഞങ്ങൾ മറുപടി നൽകി. ഇപ്പോൾ ഞങ്ങൾ ഈ സ്കുഡെറ്റോ ആസ്വദിക്കണം. കഴിഞ്ഞ വർഷത്തെ സംഭവങ്ങൾക്ക് ശേഷം ഈ വിജയം വളരെ വലുതാണ്. ഈ നേട്ടം എന്റെ പ്രിയപ്പെട്ടവർക്കായി, പ്രത്യേകിച്ച് കഴിഞ്ഞ സീസണിന്റെ അവസാനം എന്റെ കരിയർ അവസാനിച്ചുവെന്ന് വിശ്വസിച്ചവർക്കായി ഞാൻ സമർപ്പിക്കുന്നു,” ഇന്ററിന്റെ ക്ലബ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ഡിമാർക്കോ വ്യക്തമാക്കി.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.