close
ശനിയാഴ്‌ച, മെയ്‌ 16
Advertisement

റയൽ ബെറ്റിസ് താരം ഐറ്റർ റൂയിബലിന് ശസ്ത്രക്രിയ; തിരിച്ചുവരവ് ഉടൻ

റയൽ ബെറ്റിസ് താരം ഐറ്റർ റൂയിബലിന് വലത് മുട്ടിൽ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയായി. ബാഴ്സലോണയിൽ വെച്ചാണ് താരത്തിന് ആർത്രോസ്കോപിക് ശസ്ത്രക്രിയ നടത്തിയത്. കുറച്ചുനാളായി റൂയിബലിനെ അലട്ടിയിരുന്ന ലാറ്ററൽ മെനിസ്കസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശസ്ത്രക്രിയ നടത്തിയത്. ബെറ്റിസിന്റെ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ താരം തുടർചികിത്സയിൽ ഏർപ്പെടും.

രണ്ട് മത്സരങ്ങൾ ശേഷിക്കെ റയൽ ബെറ്റിസ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയ സാഹചര്യത്തിലാണ് ശസ്ത്രക്രിയ നേരത്തെ നടത്തിയത്. ജൂലൈ ആദ്യം ആരംഭിക്കുന്ന പ്രീസീസൺ ക്യാമ്പിന് മുൻപായി ഫിറ്റ്നസ് വീണ്ടെടുക്കാൻ ഇത് റൂയിബലിനെ സഹായിക്കും.

ഈ സീസണിലെ അവസാന രണ്ട് മത്സരങ്ങളിൽ റൂയിബൽ കളിക്കില്ല. ബാഴ്സലോണയ്ക്കെതിരായ ക്യാമ്പ് നൗവിലെ മത്സരവും ലെവാന്റെയ്‌ക്കെതിരായ മത്സരവുമാണ് താരം നഷ്ടപ്പെടുത്തുന്നത്. ഈ സീസണിൽ 42 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ റൂയിബൽ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2,700 മിനിറ്റിലധികം താരം കളിക്കളത്തിൽ ചിലവഴിച്ചു.

Advertisement

മാനുവൽ പെല്ലെഗ്രിനിയുടെ വിശ്വസ്തനായ ഈ താരം ഈ സീസണിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2028 വരെയാണ് താരത്തിന് ക്ലബ്ബുമായി കരാറുള്ളത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.