ബയേൺ മ്യൂണിക്ക് ഗോൾകീപ്പർ മാനുവൽ നോയറിന് പരിക്ക്
ബയേൺ മ്യൂണിക്ക് ഗോൾകീപ്പർ മാനുവൽ നോയറിന് ഇടതു കാൽമുട്ടിന് പേശി സംബന്ധമായ പരിക്കേറ്റതായി ക്ലബ്ബ് വാർത്താ വിഭാഗം അറിയിച്ചു.
ശനിയാഴ്ച നടന്ന ബുണ്ടസ്ലിഗ മത്സരത്തിൽ കൊളോണിനെതിരെ 5-1 ന് ബയേൺ വിജയിച്ചിരുന്നു. ഈ മത്സരത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് 60-ാം മിനിറ്റിൽ നായകനായ നോയറെ പിൻവലിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം ബയേൺ മെഡിക്കൽ സംഘം പരിക്കിന്റെ വിവരം സ്ഥിരീകരിച്ചു. 40-കാരനായ താരം എത്ര ദിവസത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല.
തന്റെ കരാർ 2027 വരെ നീട്ടിയതിന് പിന്നാലെയാണ് നോയറിന് ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്.

