close
ബുധനാഴ്‌ച, മെയ്‌ 20
Advertisement

റയൽ മാഡ്രിഡിലെ പ്രതിസന്ധികൾ ബാഴ്‌സലോണയ്ക്ക് ഗുണകരമെന്ന് റൊണാൾഡ് അരൗഹോ

റയൽ മാഡ്രിഡിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുകയാണെന്ന് ബാഴ്‌സലോണ പ്രതിരോധതാരം റൊണാൾഡ് അരൗഹോ പറഞ്ഞു.

ആരെലിയൻ ടൗമേനിയുമായുണ്ടായ തർക്കത്തെത്തുടർന്ന് ഫെഡറിക്കോ വാൽവെർദെയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് ആർ.ടി.വി.ഇ-യോട് (RTVE) സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അവർക്ക് (റയൽ മാഡ്രിഡ്) എത്രത്തോളം പ്രശ്‌നങ്ങൾ ഉണ്ടാകുന്നോ, അത്രത്തോളം ഞങ്ങൾക്ക് അത് നല്ലതാണ്. അവർ നമ്മുടെ എതിരാളികളാണല്ലോ,” അരൗഹോ വ്യക്തമാക്കി.

Advertisement

“ഫെഡേ വളരെ മികച്ചൊരു പ്രൊഫഷണലും നല്ലൊരു മനുഷ്യനുമാണ്. സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ദേശീയ ടീമിനൊപ്പം കാണുമ്പോൾ ഞാൻ അവനോട് ചോദിക്കും. ചിലപ്പോഴൊക്കെ മാധ്യമങ്ങൾ സത്യമല്ലാത്ത പല കാര്യങ്ങളും മെനഞ്ഞുണ്ടാക്കാറുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.

ബാഴ്‌സലോണയെയും ലാലിഗയെയും രൂക്ഷമായി വിമർശിച്ച റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരെസിന്റെ പ്രസ്താവനകളെക്കുറിച്ചും അരൗഹോ പ്രതികരിച്ചു.

“ഫ്ലോറന്റീനോയുടെ പത്രസമ്മേളനം ഞാൻ കണ്ടിട്ടില്ല,” അരൗഹോ പറഞ്ഞു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.