close
ബുധനാഴ്‌ച, മെയ്‌ 20
Advertisement

പ്രീമിയർ ലീഗ് ചരിത്രം തിരുത്തി ആഴ്‌സണലിന്റെ 16 വയസ്സുകാരൻ മാക്സ് ഡൗമാൻ

പ്രീമിയർ ലീഗ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ആഴ്‌സണലിന്റെ 16 വയസ്സുകാരൻ മിഡ്‌ഫീൽഡർ മാക്സ് ഡൗമാൻ ചരിത്രം കുറിച്ചു.

37-ാം മാച്ച് ഡേയിൽ മാഞ്ചസ്റ്റർ സിറ്റിയും ബോൺമൗത്തും തമ്മിലുള്ള മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് ആഴ്‌സണൽ ഈ സീസണിലെ ചാമ്പ്യൻഷിപ്പ് ട്രോഫി ഉറപ്പിച്ചത്.

16 വയസ്സും 139 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം കൈവരിച്ച ഡൗമാൻ, പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെന്ന റെക്കോർഡ് തന്റെ പേരിലാക്കി. 17 വയസ്സും 350 ദിവസവും പ്രായമുള്ളപ്പോൾ ആദ്യമായി ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി താരം ഫിൽ ഫോഡന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

Advertisement

ആഴ്‌സണലിന്റെ ചരിത്രപരമായ ഈ കിരീടനേട്ടത്തിൽ പങ്കാളിയായ ഡൗമാൻ, ഈ സീസണിൽ 5 പ്രീമിയർ ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങുകയും ഒരു ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.