close
ബുധനാഴ്‌ച, മെയ്‌ 20
Advertisement

ആഴ്സണലിന് ആശംസകളുമായി ആഴ്സീൻ വെംഗർ; പ്രീമിയർ ലീഗ് കിരീട നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് മുൻ പരിശീലകൻ

2018-ൽ ക്ലബ്ബ് വിട്ട ശേഷം ആഴ്സണൽ ആദ്യമായി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയതിന്റെ ആഘോഷത്തിൽ പങ്കുചേർന്ന് മുൻ പരിശീലകൻ ആഴ്സീൻ വെംഗർ. ക്ലബ്ബിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വെംഗർ തന്റെ സന്തോഷം അറിയിച്ചത്.

“നിങ്ങൾ അത് സാധ്യമാക്കി. മറ്റുള്ളവർ നിർത്തിടത്ത് നിന്ന് ചാമ്പ്യന്മാർ മുന്നോട്ട് കുതിക്കുന്നു. ഇത് നിങ്ങളുടെ സമയമാണ്. ഓരോ നിമിഷവും ആസ്വദിക്കൂ,” എന്ന് പറഞ്ഞുകൊണ്ട് റെഡ് വൈൻ ഗ്ലാസ് ഉയർത്തിയാണ് വെംഗർ ആശംസകൾ നേർന്നത്.

ബോൺമൗത്തുമായുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-1 സമനില വഴങ്ങിയതോടെയാണ് ഒരു മത്സരം ബാക്കിനിൽക്കെ ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ചത്.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.