ലോകകപ്പ് ഫുട്ബോൾ: സ്വിസ് ടീമിനെ പ്രഖ്യാപിച്ചു
വരാനിരിക്കുന്ന ലോകകപ്പിനുള്ള സ്വിറ്റ്സർലൻഡ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ മുറാത്ത് യാക്കിൻ 26 അംഗ ടീമിനെയാണ് ലോകകപ്പിനായി തിരഞ്ഞെടുത്തത്.
സ്വിറ്റ്സർലൻഡിന്റെ 2026 ലോകകപ്പ് സ്ക്വാഡ്:
ഗോൾകീപ്പർമാർ: ഗ്രെഗർ കോബെൽ (ബൊറൂസിയ ഡോർട്ട്മുണ്ട്), മാർവിൻ കെല്ലർ (യങ് ബോയ്സ്), ഇവോൺ എംവോഗോ (ലോറിയന്റ്).
ഡിഫൻഡർമാർ: മാനുവൽ അകാഞ്ചി (ഇന്റർ മിലാൻ), നിക്കോ എൽവെദി (ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്ക്), മിറോ മുഹൈം (ഹാംബർഗർ എസ്‌വി), റിക്കാർഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), സിൽവാൻ വിഡ്മർ (മെയിൻസ് 05), ലൂക്ക ജാക്വെസ് (സ്റ്റട്ട്ഗാർട്ട്), ഓറൽ അമെൻഡ (ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്), എറേ കോമെർട്ട് (വലൻസിയ).
മിഡ്‌ഫീൽഡർമാർ: ആർഡൻ ജഷാരി (എസി മിലാൻ), ഡെന്നിസ് സക്കരിയ (മൊണാക്കോ), ഗ്രാനിത് ഷാക്ക (സണ്ടർലാൻഡ്), ജോവാൻ മാൻസാംബി (ഫ്രീബർഗ്), ജിബ്രിൾ സോ (സെവില്ല), മൈക്കൽ എബിഷർ (പിസ), റെമോ ഫ്രൂലർ (ബൊളോഞ്ഞ), ക്രിസ്റ്റ്യൻ ഫാസ്നാക്റ്റ് (യങ് ബോയ്സ്), ഫാബിയൻ റീഡർ (ഔഗ്സ്ബർഗ്), നോഹ ഒകഫോർ (ലീഡ്സ് യുണൈറ്റഡ്), റൂബൻ വർഗാസ് (സെവില്ല), ഡാൻ എൻഡോയ (നോട്ടിംഗ്ഹാം ഫോറസ്റ്റ്).
ഫോർവേഡുകൾ: സെഡ്രിക് ഇറ്റൻ (ഫോർച്യൂണ ഡ്യുസെൽഡോർഫ്), ബ്രീൽ എംബോളോ (റെന്നെസ്), സെകി അംദൂനി (ബേൺലി).
2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ഖത്തർ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ആതിഥേയരായ കാനഡ എന്നിവർക്കൊപ്പമാണ് സ്വിറ്റ്സർലൻഡ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.

