ആർനെ സ്ലോട്ട് ലിവർപൂൾ പരിശീലകനായി തുടരും; അഭ്യൂഹങ്ങൾ തള്ളി ക്ലബ്ബ്
ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ടിന്റെ കാര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് ‘ദ അത്‌ലറ്റിക്’ റിപ്പോർട്ടർ ജെയിംസ് പിയേഴ്സ് വ്യക്തമാക്കുന്നു. വിദേശ മാധ്യമങ്ങളിൽ സ്ലോട്ടിനെതിരായ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ക്ലബ്ബ് നിലപാട് ആവർത്തിച്ചത്.
സീസണിന്റെ അവസാനത്തിൽ സ്ലോട്ടിനെ ഒഴിവാക്കുകയാണെങ്കിൽ പുതിയ പരിശീലകനായി അന്റോണി ഇറോളയെ ലിവർപൂൾ പരിഗണിക്കുന്നുണ്ടെന്ന് സ്പെയിനിലെയും ഫ്രാൻസിലെയും ചില മാധ്യമങ്ങൾ ഇന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
എങ്കിലും, ഇത്തരത്തിൽ ഒരു പദ്ധതിയും ലിവർപൂളിനില്ലെന്ന് പിയേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണിലും ടീമിനെ നയിക്കാൻ ആർനെ സ്ലോട്ട് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത ഇതുവരെ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, പരസ്യമായും സ്വകാര്യമായും ആർനെ സ്ലോട്ടിന് പൂർണ്ണ പിന്തുണയാണ് ലിവർപൂൾ മാനേജ്‌മെന്റ് നൽകി വരുന്നത്.

