close
ഞായറാഴ്‌ച, മെയ്‌ 24
Advertisement

2026-ലെ ഇരുപത്തിമൂന്നാമത് ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കും. ഫിഫയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ ചേർന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, മുൻപ് 32 ടീമുകൾ മാറ്റുരച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 48 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുന്നത്.

പങ്കെടുക്കുന്ന 48 ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം 72 മത്സരങ്ങൾ നടക്കും. ജൂൺ 28 മുതൽ നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കും. ജൂലൈ 4-ന് പ്രീ ക്വാർട്ടർ പോരാട്ടങ്ങളും ജൂലൈ 9-ന് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും നടക്കും.

ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ ജൂലൈ 14, 15 തീയതികളിൽ നടക്കും. ലൂസേഴ്സ് ഫൈനൽ അഥവാ മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ജൂലൈ 18-നും, ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫൈനൽ മത്സരം ജൂലൈ 19-നും അരങ്ങേറും. പതിനാറ് നഗരങ്ങളിലായിട്ടാണ് ഇത്തവണത്തെ മുഴുവൻ മത്സരങ്ങളും നടക്കുന്നത്.

Advertisement

Read Also:  ആഴ്‌സനലിന്റെ 22 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആർട്ടേറ്റയും സംഘവും
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.