close
ഞായറാഴ്‌ച, മെയ്‌ 24
Advertisement

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം: ക്ലബ്ബിനെ വിശ്വസിക്കുന്നുവെന്ന് പെപ് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പ്രീമിയർ ലീഗ് ചുമത്തിയ 115 സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി മാനേജർ പെപ് ഗ്വാർഡിയോള രംഗത്തെത്തി.

“ഇക്കാര്യത്തിൽ ഒരു തീരുമാനം വരും. എനിക്ക് ക്ലബ്ബിനെ പൂർണ്ണ വിശ്വാസമുണ്ട്. ക്ലബ്ബ് അധികൃതരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങളും പെരുമാറ്റവും വിലയിരുത്തിയാണ് ഞാൻ ഇക്കാര്യം പറയുന്നത്. നിലവിലെ കോച്ചിംഗ് സ്റ്റാഫുകളോ ഭൂരിഭാഗം കളിക്കാരോ അന്ന് ക്ലബ്ബിലുണ്ടായിരുന്നില്ല. ഇത് വളരെ പഴയ കാര്യമാണ്. അതിനാൽ എനിക്ക് ക്ലബ്ബിനെ വിശ്വാസമാണ്,” ഗ്വാർഡിയോള പറഞ്ഞു.

2009 മുതൽ 2018 വരെയുള്ള കാലയളവിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അന്വേഷണം നടക്കുന്നത്. 2016 മുതലാണ് പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റത്.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.