close
തിങ്കളാഴ്‌ച, മെയ്‌ 25
Advertisement

പ്രീമിയർ ലീഗിൽ തോൽവിയോടെ ചെൽസിയുടെ സീസൺ അവസാനം; യൂറോപ്യൻ യോഗ്യത നഷ്ടമായി

2025-26 പ്രീമിയർ ലീഗ് സീസണിന്റെ അവസാന മത്സരത്തിൽ സണ്ടർലൻഡിനോട് 2-1 എന്ന സ്കോറിന് തോറ്റതോടെ ചെൽസിയുടെ മോശം സീസണിന് തിരശ്ശീല വീണു. ഈ പരാജയത്തോടെ ചെൽസി പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും അടുത്ത സീസണിലെ യൂറോപ്യൻ ടൂർണമെന്റുകളിൽ നിന്ന് പുറത്താവുകയും ചെയ്തു.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ തീർത്തും നിരുത്തരവാദപരമായ സമീപനമാണ് ചെൽസി താരങ്ങൾ പുറത്തെടുത്തത്. സണ്ടർലൻഡ് തുടക്കം മുതലേ മത്സരത്തിൽ ആധിപത്യം പുലർത്തി. ഇതിന്റെ ഫലമായി 25-ാം മിനിറ്റിൽ ട്രായ് ഹ്യൂമിലൂടെ സണ്ടർലൻഡ് ആദ്യ ഗോൾ നേടി.

രണ്ടാം പകുതിയിലും സണ്ടർലൻഡ് തങ്ങളുടെ ആധിപത്യം തുടർന്നു. 50-ാം മിനിറ്റിൽ സണ്ടർലൻഡ് നടത്തിയ മുന്നേറ്റത്തിനിടെ, ചെൽസി താരം മാലോ ഗുസ്റ്റോ അബദ്ധത്തിൽ സ്വന്തം വലയിലേക്ക് പന്തടിച്ചു കയറ്റിയതോടെ സണ്ടർലൻഡ് ലീഡ് ഉയർത്തി.

Advertisement

പിന്നീട് കോൾ പാമർ ദീർഘദൂര ഷോട്ടിലൂടെ ഒരു ഗോൾ മടക്കി ചെൽസിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ വൈകാതെ വെസ്‌ലി ഫൊഫാന രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ചെൽസിക്ക് തിരിച്ചടിയായി. ഈ സീസണിൽ ചെൽസിക്ക് ലഭിക്കുന്ന പതിനൊന്നാമത്തെ ചുവപ്പുകാർഡാണിത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കളം നിറയാൻ കാലം മക്ഫാർലന്റെ ചെൽസി നിരയ്ക്ക് കഴിഞ്ഞില്ല. ഈ ജയത്തോടെ സണ്ടർലൻഡ് യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടി. അതേസമയം, പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ അടുത്ത സീസണിലെ ആഭ്യന്തര മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചെൽസിയുടെ തീരുമാനം.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.