close
തിങ്കളാഴ്‌ച, മെയ്‌ 25
Advertisement

2026 ലോകകപ്പ്: സ്പാനിഷ് ടീമിൽ റയൽ മാഡ്രിഡ് താരങ്ങളില്ല; വിശദീകരണവുമായി ലൂയിസ് ഡി ലാ ഫ്യൂエン്റ്റെ

2026 ലോകകപ്പിനുള്ള അന്തിമ സ്പാനിഷ് ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീം തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂエン്റ്റെ രംഗത്ത്. ചരിത്രത്തിൽ ആദ്യമായാണ് സ്പെയിൻ ദേശീയ ടീമിൽ റയൽ മാഡ്രിഡ് താരങ്ങളില്ലാത്ത ഒരു സാഹചര്യമുണ്ടാകുന്നത്.

അന്തിമ ടീം പട്ടിക പുറത്തുവിട്ട ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ, ടീം തിരഞ്ഞെടുപ്പിൽ പക്ഷപാതമുണ്ടെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

“താരങ്ങൾ ഏത് ക്ലബ്ബിൽ നിന്നാണ് വരുന്നത് എന്ന് ഞാൻ നോക്കാറില്ല. പ്രാദേശികവാദം വെച്ചുപുലർത്തുന്ന ആളല്ല ഞാൻ. ചില ആരാധകർക്കിടയിൽ ഇത്തരം ചിന്തകൾ ഉണ്ടാകാം, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അതൊന്നും വിഷയമല്ല. ആർക്കും ഞാൻ ഉപദേശം നൽകുന്നില്ല; കളിക്കാർ രാജ്യത്തിന്റെ ജഴ്സിയോട് കൂറ് കാണിക്കണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ, അവർ ഇപ്പോൾ അത് ചെയ്യുന്നുമുണ്ട്,” ലൂയിസ് ഡി ലാ ഫ്യൂエン്റ്റെ വ്യക്തമാക്കി.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.