close
ചൊവ്വാഴ്‌ച, മെയ്‌ 26
Advertisement

ഗോളുകൾക്കും അസിസ്റ്റുകൾക്കും അപ്പുറം ടീമിന്റെ വിജയത്തിന് പ്രധാന്യം നൽകുന്നുവെന്ന് ഖ്വിച്ച ക്വാരത്സഖേലിയ

പിഎസ്ജിയുടെ ഗോളടി യന്ത്രവും മികച്ച അസിസ്റ്റുകൾ നൽകുന്ന താരവുമാണ് ജോർജിയൻ വിങ്ങറായ ഖ്വിച്ച ക്വാരത്സഖേലിയ. എന്നാൽ ഗോൾ നേട്ടങ്ങളെയും അസിസ്റ്റുകളെയും മറ്റുള്ളവർ കാണുന്നതുപോലെ വലിയ കാര്യമായി താൻ കണക്കാക്കുന്നില്ലെന്ന് താരം വ്യക്തമാക്കുന്നു.

“ഓരോ കളിക്കാരനും എന്തെങ്കിലും മെച്ചപ്പെടുത്താനുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു, അതിൽ ഞാനും ഉൾപ്പെടും. കൂടുതൽ ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ ഫുട്ബോൾ എന്നാൽ ഗോളുകളും അസിസ്റ്റുകളും മാത്രമല്ല,” ക്വാരത്സഖേലിയ പറഞ്ഞു.

“ടീമിനെ എങ്ങനെ സഹായിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ചിലപ്പോൾ നിങ്ങൾക്ക് ഗോളോ അസിസ്റ്റോ നേടാൻ കഴിഞ്ഞെന്നു വരില്ല, എന്നാൽ ടീമിനെ വിജയിപ്പിക്കാൻ കളിക്കളത്തിൽ പൂർണ്ണമായും അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ സാധിക്കും. അതാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്. ഒരു മത്സരം അവസാനിക്കുമ്പോൾ, ടീമിനായി ഞാൻ നൂറു ശതമാനം നൽകിയെന്നും വിജയിക്കാൻ സഹായിച്ചുവെന്നും എനിക്ക് ഉറപ്പാക്കണം.”

Advertisement

“എന്റെ കരിയറിന്റെ തുടക്കത്തിൽ, ഒരു ടീം പ്ലെയറെക്കാൾ ഉപരി വ്യക്തിഗത മികവിന് മുൻതൂക്കം നൽകുന്ന കളിക്കാരനായിരുന്നു ഞാൻ. എന്നാൽ ടീമില്ലാതെ എനിക്ക് ഒന്നുമല്ലെന്ന് ഞാൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. സ്വന്തമായി മാത്രം കളിച്ചുകൊണ്ട് മത്സരങ്ങൾ ജയിക്കാൻ ചുരുക്കം താരങ്ങൾക്കേ കഴിയൂ.”

“ഓരോ കളിക്കാരനും എല്ലാം നൽകുന്ന മികച്ചൊരു ടീം കൂടെയുണ്ടെങ്കിൽ വിജയം താനേ വരുമെന്ന് ഞാൻ തിരിച്ചറിഞ്ഞു,” ക്വാര കൂട്ടിച്ചേർത്തു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.