close
ബുധനാഴ്‌ച, ജൂൺ 3
Advertisement

ബാഴ്‌സലോണ അത്‌ലറ്റിക്കിന്റെ പരിശീലകനായി ജൂലിയാനോ ബെല്ലെറ്റി തുടരും

മുൻഡോ ഡിപോർട്ടീവോയുടെ റിപ്പോർട്ട് പ്രകാരം, ബാഴ്‌സലോണ അത്‌ലറ്റിക്കിന്റെ പ്രധാന പരിശീലകനായി അടുത്ത സീസണിലും ജൂലിയാനോ ബെല്ലെറ്റി തുടരും.

അടുത്ത മാസത്തോടെ ബെല്ലെറ്റിയുടെ കരാർ അവസാനിക്കുന്നുണ്ട്. കൂടാതെ, പ്രൈമേര ഫെഡറേഷനിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിൽ ബാഴ്‌സലോണ റിസർവ് ടീം പരാജയപ്പെട്ടുവെങ്കിലും, ബെല്ലെറ്റിയിൽ വിശ്വാസമർപ്പിക്കാനാണ് ക്ലബ്ബ് അധികൃതരുടെ തീരുമാനം.

ബാഴ്‌സലോണയുടെ മുൻ റൈറ്റ്-ബാക്കായ ബെല്ലെറ്റിയും ക്ലബ്ബ് മാനേജ്‌മെന്റും തമ്മിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാൻ ധാരണയായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.