close
വ്യാഴാഴ്‌ച, ജൂൺ 4
Advertisement

മാർക്ക് ബെർണലിനെ വാനോളം പുകഴ്ത്തി സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂエン്റ

ദേശീയ ടീം പരിശീലന ക്യാമ്പിലെ പ്രകടനത്തിന് പിന്നാലെ യുവ മിഡ്‌ഫീൽഡർ മാർക്ക് ബെർണലിനെ അഭിനന്ദനങ്ങളുമായി സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂエン്റ രംഗത്ത്.

ലോകകപ്പ് സ്‌ക്വാഡിൽ ഇടംനേടാൻ സാധിച്ചില്ലെങ്കിലും, ടീമിനെ സഹായിക്കുന്നതിനായി തിരഞ്ഞെടുത്ത താരങ്ങളുടെ പട്ടികയിലാണ് ബാഴ്സലോണയുടെ ഈ 19 വയസ്സുകാരൻ ഉൾപ്പെട്ടിരിക്കുന്നത്.

“ഞങ്ങളെ സഹായിക്കുന്ന എല്ലാ താരങ്ങളുടെയും പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവരോടൊപ്പം സമയം ചെലവഴിക്കുമ്പോൾ അവരുടെ കഴിവുകളെയും സാധ്യതകളെയും കുറിച്ച് നമുക്ക് കൂടുതൽ വ്യക്തത ലഭിക്കും,” എന്ന് സ്പെയിൻ പരിശീലകൻ വ്യക്തമാക്കി.

Advertisement

“മാർക്ക് ഇതേ രീതിയിൽ തുടർന്നും പരിശ്രമിച്ചാൽ അവന് വലിയൊരു ഭാവി തന്നെയുണ്ട്. അത് അവന്റെ ക്ലബ്ബിനും ഞങ്ങളെ സംബന്ധിച്ചിടത്തോളവും വലിയൊരു നേട്ടമായിരിക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന താരങ്ങളുടെ ശാരീരികക്ഷമത നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡി ലാ ഫ്യൂエン്റ, വരാനിരിക്കുന്ന സൗഹൃദ മത്സരത്തിൽ ഇറാഖിനെതിരെ ബെർണലിനെ കളിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.