കിലിയൻ എംബാപ്പെയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി ജോർജ് വാൽഡാനോ
റിയൽ മാഡ്രിഡ് മുൻ താരവും പരിശീലകനുമായ ജോർജ് വാൽഡാനോ ക്ലബ്ബിന്റെ മുന്നേറ്റനിര താരം കിലിയൻ എംബാപ്പെയുടെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചു.
“എന്റെ അഭിപ്രായത്തിൽ എല്ലാം വളരെ മികച്ച രീതിയിലാണ് നടക്കുന്നത്. പിഎസ്ജി നേടിയ കിരീടങ്ങൾക്കും റിയൽ മാഡ്രിഡ് നേടാതെ പോയ ട്രോഫികൾക്കും എംബാപ്പെയാണ് ഉത്തരവാദി എന്ന തരത്തിലുള്ള ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്,” വാൽഡാനോ പറഞ്ഞു.
“രണ്ട് ലീഗുകളിലും അദ്ദേഹം ടോപ് സ്കോററായിരുന്നു. കഴിഞ്ഞ വർഷം യൂറോപ്പിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനുമായിരുന്നു അദ്ദേഹം. തന്റെ കരാറിലെ ഉത്തരവാദിത്തങ്ങൾ അദ്ദേഹം കൃത്യമായി നിറവേറ്റിയിട്ടുണ്ട്.”
“ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ഒരു ടീമിന്റെ പ്രശ്നങ്ങൾക്ക് കുറ്റപ്പെടുത്തുന്നത് അസംബന്ധമാണെന്നും,” വാൽഡാനോ കൂട്ടിച്ചേർത്തു.

