close
തിങ്കളാഴ്‌ച, ജൂൺ 8
Advertisement

മൈക്കൽ ഒലിസെ റയൽ മാഡ്രിഡിലേക്ക്? താൽപ്പര്യം പ്രകടിപ്പിച്ച് താരം

റയൽ മാഡ്രിഡിന് മൈക്കൽ ഒലിസെയെ സ്വന്തമാക്കാൻ താൽപ്പര്യമുണ്ടെന്ന വിവരം താരം അറിഞ്ഞതായും, സ്പാനിഷ് വമ്പൻമാരിലേക്കുള്ള മാറ്റത്തിന് താരം തയ്യാറാണെന്നും മാധ്യമപ്രവർത്തകൻ റാമോൺ അൽവാരസ് റിപ്പോർട്ട് ചെയ്യുന്നു.

പുതിയൊരു ‘ഗാലക്റ്റിക്കോ’ സൈനിംഗിനായി റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് വലിയൊരു തുക മുടക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഈ നീക്കത്തിൽ ഫ്രഞ്ച് വിങ്ങറായ ഒലിസെയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

റയൽ മാഡ്രിഡും താരത്തിന്റെ പ്രതിനിധികളും തമ്മിൽ ഇതിനകം ചർച്ചകൾ നടന്നതായാണ് വിവരം. എന്നാൽ ഈ ആശയവിനിമയം നേരിട്ടാണോ അതോ ഇടനിലക്കാർ വഴിയാണോ എന്നത് വ്യക്തമല്ല.

Advertisement

ഈ ട്രാൻസ്ഫറിനോട് ഒലിസെ അനുകൂലമായാണ് പ്രതികരിക്കുന്നതെങ്കിലും, ബയേൺ മ്യൂണിക്കിനോടുള്ള ബഹുമാനം കാരണം ക്ലബ്ബ് വിടാൻ താരം സമ്മർദ്ദം ചെലുത്താൻ തയ്യാറല്ല.

അതേസമയം, താരത്തെ വിട്ടുകൊടുക്കാൻ ബയേൺ മ്യൂണിക്ക് തയ്യാറല്ല. എത്ര വലിയ ഓഫർ ലഭിച്ചാലും ഒലിസെ തങ്ങളുടെ ടീമിൽ അനിവാര്യമായ താരമാണെന്നാണ് ബുണ്ടസ് ലീഗ ചാമ്പ്യൻമാരുടെ നിലപാട്.

വിൻസെന്റ് കമ്പനിയുടെ കീഴിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് 24-കാരനായ ഒലിസെ പുറത്തെടുത്തത്. ബയേൺ മ്യൂണിക്കിനായി എല്ലാ മത്സരങ്ങളിലുമായി 55 തവണ ജഴ്സിയണിഞ്ഞ താരം 22 ഗോളുകളും 26 അസിസ്റ്റുകളും സ്വന്തമാക്കി.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.