നൈജീരിയക്കെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിൻവലിച്ചത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം: റോബർട്ടോ മാർട്ടിനെസ്
നൈജീരിയക്കെതിരായ സൗഹൃദ മത്സരത്തിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ 65-ാം മിനിറ്റിൽ പിൻവലിച്ചതിനെക്കുറിച്ച് വിശദീകരണവുമായി പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് രംഗത്തെത്തി. 2-1 എന്ന സ്കോറിന് പോർച്ചുഗൽ വിജയിച്ച മത്സരത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്രിസ്റ്റ്യാനോയെ മത്സരത്തിന്റെ 45 മുതൽ 60 മിനിറ്റ് വരെ മാത്രം കളിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് റോബർട്ടോ മാർട്ടിനെസ് വ്യക്തമാക്കി. കളിക്കാരുടെ ശാരീരികക്ഷമതയും തയ്യാറെടുപ്പുകളും മുൻനിർത്തിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് താരങ്ങളുടെ കാര്യത്തിലും സമാനമായ ക്രമീകരണങ്ങൾ ഉണ്ടായിരുന്നുവെന്ന് മാർട്ടിനെസ് പറഞ്ഞു. “നുനോ മെൻഡസിനും ഗോൺസാലോ റാമോസിനും വേണ്ടി 30 മിനിറ്റ് വീതമുള്ള പ്രത്യേക പദ്ധതികൾ ഞങ്ങൾ തയ്യാറാക്കിയിരുന്നു. വിറ്റിന്യ, ജാവോ നെവെസ് എന്നിവർക്ക് 45 മിനിറ്റ് കളിക്കാനായിരുന്നു പദ്ധതി,” അദ്ദേഹം വിശദീകരിച്ചു.
ഓരോ താരത്തിന്റെയും വ്യക്തിഗതമായ പ്രകടനത്തിന് പ്രാധാന്യം നൽകുന്നതിനൊപ്പം തന്നെ, മത്സരത്തിന്റെ തുടക്കത്തേക്കാൾ മികച്ച രീതിയിൽ അവസാന മിനിറ്റുകളിൽ ടീമിന് കളിക്കാൻ കഴിയണമെന്നും റോബർട്ടോ മാർട്ടിനെസ് കൂട്ടിച്ചേർത്തു.
“Our plan was for Cristiano to play 45 or 60 minutes.”
“Nuno Mendes, just like Goncalo Ramos, had an individual plan for 30 minutes, while Vitinha and Joao Neves had plans for 45 minutes.”
“It is important to work on the individual aspect, but also to have a team that can perform stronger at the end of the match than at the beginning,” Roberto Martínez said.

