close
വെള്ളിയാഴ്‌ച, ജൂൺ 12
Advertisement

2026 ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം; 16 ബാഴ്‌സലോണ താരങ്ങളെ ആശംസിച്ച് ക്ലബ്ബ്

2026 ഫിഫ ലോകകപ്പിന് ഇന്ന്, ജൂൺ 11-ന് തുടക്കമാവുകയാണ്. മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിന് കിക്കോഫ് കുറിക്കുന്നത്.

ഈ ലോകകപ്പിൽ പങ്കെടുക്കുന്ന തങ്ങളുടെ 16 താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബാഴ്‌സലോണ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. “ലോകകപ്പിൽ ഇത്രയധികം കുലേഴ്സിനെ (culers) കാണുന്നതിൽ അഭിമാനിക്കുന്നു. എല്ലാവർക്കും ആശംസകൾ,” എന്നാണ് ബാഴ്‌സലോണ ട്വീറ്റ് ചെയ്തത്.

ലോകകപ്പിൽ കളിക്കുന്ന ബാഴ്‌സലോണയുടെ 16 താരങ്ങളും അവർ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളും താഴെ പറയുന്നവയാണ്:

Advertisement

ലാമിൻ യമാൽ, ഫെറാൻ ടോറസ്, ജോവാൻ ഗാർസിയ, ഡാനി ഓൽമോ, ഗാവി, എറിക് ഗാർസിയ, പോ കുബാർസി, പെഡ്രി (സ്പെയിൻ)
റാഫിഞ്ഞ (ബ്രസീൽ)
റൊണാൾഡ് അരാഹോ (ഉറുഗ്വേ)
ജൂൾസ് കൗണ്ടെ (ഫ്രാൻസ്)
ഹംസ അബ്ദുൽക്കരീം (ഈജിപ്ത്)
ജോവോ കാൻസെലോ (പോർച്ചുഗൽ)
മാർക്കസ് റാഷ്‌ഫോർഡ്, ആന്റണി ഗോർഡൺ (ഇംഗ്ലണ്ട്)
ഫ്രെങ്കി ഡി ജോങ് (നെതർലാൻഡ്‌സ്)


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.