2026 ഫിഫ ലോകകപ്പ്: മെക്സിക്കോയ്ക്കെതിരായ ആദ്യ മത്സരത്തിന് സൗത്ത് ആഫ്രിക്കൻ ടീം ഒരുങ്ങി
2026 ജൂൺ 11-ന് നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സൗത്ത് ആഫ്രിക്ക മെക്സിക്കോയെ നേരിടാൻ ഒരുങ്ങുകയാണ്.
മത്സരത്തിന് മുന്നോടിയായി എസ്റ്റാഡിയോ അസ്‌ടെക സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ച സൗത്ത് ആഫ്രിക്കൻ താരങ്ങൾ ശ്രദ്ധേയമായ രീതിയിലാണ് മൈതാനത്തെത്തിയത്.
പരമ്പരാഗതമായ സൗത്ത് ആഫ്രിക്കൻ ഗാനം ആലപിച്ചുകൊണ്ടാണ് ബഫാന ബഫാന എന്നറിയപ്പെടുന്ന സൗത്ത് ആഫ്രിക്കൻ സംഘം സ്റ്റേഡിയത്തിലേക്ക് ഒന്നായി പ്രവേശിച്ചത്.
പ്രവേശന വേളയിൽ താരങ്ങൾ ചില പ്രത്യേക നൃത്തച്ചുവടുകളും പുറത്തെടുത്തു. ഇത് കാണികളുടേയും ക്യാമറകളുടേയും ശ്രദ്ധ പിടിച്ചുപറ്റി.
മെക്സിക്കോയെ പരാജയപ്പെടുത്തിക്കൊണ്ട് 2026 ലോകകപ്പിൽ മികച്ച തുടക്കം കുറിക്കാനാണ് സൗത്ത് ആഫ്രിക്ക ലക്ഷ്യമിടുന്നത്.

