close
വെള്ളിയാഴ്‌ച, ജൂൺ 12
Advertisement

2026 ഫിഫ ലോകകപ്പ്: ഉദ്ഘാടന മത്സരത്തിൽ ശ്രദ്ധേയമായി കൂറ്റൻ പതാകകൾ

2026 ഫിഫ ലോകകപ്പിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായുള്ള ഗാനാലാപന ചടങ്ങിൽ അവിസ്മരണീയമായ കാഴ്ചകളാണ് എസ്താഡിയോ അസ്റ്റെക്കയിൽ അരങ്ങേറിയത്.

കളിക്കാർ മൈതാനത്തെത്തിയതിന് പിന്നാലെ, മെക്സിക്കോയുടെയും ദക്ഷിണാഫ്രിക്കയുടെയും കൂറ്റൻ പതാകകൾ മൈതാനത്തിന്റെ ഇരുവശങ്ങളിലുമായി വിരിച്ചിരുന്നു.

മെക്സിക്കൻ താരങ്ങൾ തങ്ങളുടെ പതാകയ്ക്ക് തൊട്ടടുത്തായും, ദക്ഷിണാഫ്രിക്കൻ താരങ്ങൾ അവരുടെ പതാകയ്ക്ക് സമീപവുമാണ് അണിനിരന്നത്.

Advertisement

മുൻകാല ലോകകപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കാണാൻ കഴിഞ്ഞ ഈ പുതിയ കാഴ്ചയും കൂറ്റൻ പതാകകളും ഫുട്ബോൾ ആരാധകരുടെ മനംകവർന്നു.

കൂടാതെ, 2026 ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാകകൾ മത്സരത്തിന് തൊട്ടുമുമ്പായി മൈതാനത്ത് പ്രദർശിപ്പിച്ചിരുന്നു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.