close
ശനിയാഴ്‌ച, ജൂൺ 13
Advertisement

ഇംഗ്ലണ്ട് ടീമിന്റെ കരുത്ത് ഹാരി കെയ്ൻ എന്ന് ഗാരി നെവിൽ

ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്റെ കളിശൈലി ഹാരി കെയ്‌നെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് മുൻ ഇംഗ്ലണ്ട് പ്രതിരോധതാരം ഗാരി നെവിൽ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് ടീമിലെ ഏക ലോകോത്തര താരം കെയ്ൻ ആണെന്നും നെവിൽ കൂട്ടിച്ചേർത്തു.

ടോമസ് ടുക്കൽ തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ടീമിലെ ആക്രമണങ്ങളെല്ലാം കെയ്‌നെ ചുറ്റിപ്പറ്റിയാണ്. ടൂർണമെന്റിലെ ഇംഗ്ലണ്ടിന്റെ മുന്നേറ്റം പലപ്പോഴും കെയ്‌ന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. കെയ്‌ന് സമ്മർദ്ദത്തെ അതിജീവിക്കാൻ സാധിക്കുമെന്നും അദ്ദേഹം ഒരു മികച്ച പ്രൊഫഷണലാണെന്നും നെവിൽ പറഞ്ഞു. എതിരാളികൾക്ക് കെയ്‌നെ എളുപ്പത്തിൽ തളർത്താൻ കഴിയില്ല. ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ചിടത്തോളം കെയ്‌ൻ ഒരു മുതൽക്കൂട്ടാണ്.

ഹാരി കെയ്‌ൻ അമിതമായി ഓടി കളിക്കുന്ന ശൈലിയല്ല പിന്തുടരുന്നത്. അതിനാൽ ഇംഗ്ലണ്ടിന്റെ കളിശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. എന്നാൽ അദ്ദേഹത്തിന് ചുറ്റുമുള്ള മറ്റ് യുവതാരങ്ങൾ കരുത്തരാണെന്നത് ഇംഗ്ലണ്ടിന് അനുകൂലമാണ്. കഴിഞ്ഞ ഇരുപതോ മുപ്പതോ വർഷത്തിനിടയിൽ ഇംഗ്ലണ്ടിന് ലഭിച്ച ലോകോത്തര താരങ്ങളിൽ പ്രധാനിയാണ് ഹാരി കെയ്‌ൻ എന്ന് നെവിൽ വ്യക്തമാക്കി.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.