close
ശനിയാഴ്‌ച, ജൂൺ 13
Advertisement

2026 ലോകകപ്പ്: പരാഗ്വെയെ തകർത്ത് അമേരിക്കയ്ക്ക് മികച്ച തുടക്കം

2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാഗ്വെയെ അമേരിക്ക പരാജയപ്പെടുത്തി.

ആദ്യ ഏഴ് മിനിറ്റിനുള്ളിൽ തന്നെ ഗോൾ നേടി മികച്ച തുടക്കമാണ് അമേരിക്ക കുറിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു അവർ.

രണ്ടാം പകുതിയിൽ മൗറീഷ്യോയിലൂടെ ഒരു ഗോൾ മടക്കി പരാഗ്വെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു.

Advertisement

എന്നാൽ സ്റ്റോപ്പേജ് ടൈമിന്റെ അവസാന മിനിറ്റിൽ ജിയോ റെയ്‌ന നേടിയ മനോഹരമായ ട്രൈവെല ഗോൾ അമേരിക്കയുടെ വിജയം 4-1 എന്ന നിലയിൽ ഉറപ്പിച്ചു.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് അമേരിക്ക ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.