2026 ലോകകപ്പ്: ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടിക പുറത്ത്
2026 ലോകകപ്പിലേക്ക് എത്തുമ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ബാഴ്സലോണയുടെ വിങ്ങർ ലമിൻ യമാൽ തുടരും. 200 മില്യൺ യൂറോയാണ് താരത്തിന്റെ വിപണി മൂല്യം.
മാഞ്ചസ്റ്റർ സിറ്റിയുടെ സെന്റർ ഫോർവേഡ് എർലിംഗ് ഹാലൻഡും ലമിൻ യമാലിനൊപ്പം 200 മില്യൺ യൂറോ വിപണി മൂല്യത്തോടെ പട്ടികയിൽ ഒന്നാമതുണ്ട്.
റിയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പേയാണ് 180 മില്യൺ യൂറോ വിപണി മൂല്യവുമായി തൊട്ടുപിന്നിലുള്ളത്.
ബാഴ്സലോണയുടെ സെൻട്രൽ മിഡ്ഫീൽഡർ പെഡ്രി 150 മില്യൺ യൂറോ വിപണി മൂല്യവുമായി ഉയർന്ന മൂല്യമുള്ള താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു.
ബയേൺ മ്യൂണിക്ക് വിങ്ങർ മൈക്കൽ ഒലിസെ 150 മില്യൺ യൂറോ വിപണി മൂല്യത്തോടെ മികച്ച അഞ്ച് താരങ്ങളിൽ ഒരാളായി സ്ഥാനം ഉറപ്പിച്ചു.
ട്രാൻസ്ഫർമാർക്കറ്റ് പുറത്തുവിട്ട ഈ കണക്കുകൾ ഈ വേനൽക്കാലത്തെ അന്താരാഷ്ട്ര ടൂർണമെന്റിലെ താരങ്ങളുടെ സാമ്പത്തിക മൂല്യവും മികവും വ്യക്തമാക്കുന്നു.

