close
തിങ്കളാഴ്‌ച, ജൂൺ 15
Advertisement

ബ്രസീൽ ടീം സെലക്ഷനെതിരെ രൂക്ഷ വിമർശനവുമായി ക്രാക് നെറ്റോ

2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ സമനില വഴങ്ങിയതിന് പിന്നാലെ, ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കും ടീമിലെ ചില കളിക്കാർക്കുമെതിരെ മുൻ മിഡ്‌ഫീൽഡർ ക്രാക് നെറ്റോ രംഗത്ത്. ടീം സെലക്ഷൻ അങ്ങേയറ്റം മോശമാണെന്നും ആഞ്ചലോട്ടിയുടെ തീരുമാനം പരിഹാസ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.

“ആഞ്ചലോട്ടിയുടെ സ്‌ക്വാഡ് സെലക്ഷൻ വളരെ മോശമാണ്. അദ്ദേഹമൊരു തമാശയാണ്,” നെറ്റോ പറഞ്ഞു.

കാസമിറോയുടെ നിലവിലെ ഫിറ്റ്‌നസിനെക്കുറിച്ചും താരം ചോദ്യമുയർത്തി. “കാസമിറോ ഫുട്‌ബോൾ കളിക്കാൻ പാകത്തിലുള്ള ശാരീരികക്ഷമതയിലല്ലെന്ന് ഞാൻ എത്രയോ കാലമായി പറയുന്നു? പാക്വേറ്റയുടെ ഡാൻസ് എന്തിനാണ്? അദ്ദേഹം ഒന്നിനും കൊള്ളില്ല. ഇബാനസിനെയും ഇഗോർ തിയാഗോയെയും എന്തിനാണ് കളിപ്പിക്കുന്നത്? ടീമിൽ മാറ്റങ്ങൾ അനിവാര്യമാണ്. ഡാനിലോ സാന്റോസ്, ലൂയിസ് എൻറിക്വെ, റയാൻ എന്നിവർക്ക് അവസരം നൽകണം. എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്തണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെയും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാത്തതിനെയും നെറ്റോ വിമർശിച്ചു. “എൻഡ്രിക്ക് ഇവർക്കെതിരെ എന്ത് തെറ്റാണ് ചെയ്തത്? താരം കളിക്കാത്തതോ സബ്സ്റ്റിറ്റ്യൂട്ട് വരാത്തതോ എനിക്ക് മനസ്സിലാകുന്നില്ല. ആഞ്ചലോട്ടിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നു; സബ്സ്റ്റിറ്റ്യൂഷനുകളുടെ കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു കാഴ്ചപ്പാടുമില്ല,” നെറ്റോ വ്യക്തമാക്കി.

Former midfielder Craque Neto criticized Carlo Ancelotti and several Brazil national team players following their 1-1 draw against Morocco in the opening match of the 2026 World Cup.

“Ancelotti is a joke. His squad selection is terrible.”

“How long have I been saying that Casemiro is not in the right shape to play football? Paqueta, what kind of dancing is that? He is useless. Ibanez? Igor Thiago? No. Let’s change the lineup, bring on Danilo Santos, Luiz Henrique, Rayan. Put Endrick on.”

“What did Endrick do to these people? I don’t understand why he doesn’t play or even come on as a substitute. Ancelotti is astonishing; he has absolutely no vision when it comes to substitutions,” Neto stated.

🏆 Try out Football Xtra – FIFA World Cup edition. Your best second screen for watching World Cup matches 📺


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.