close
തിങ്കളാഴ്‌ച, ജൂൺ 15
Advertisement

2026 ലോകകപ്പ്: പോർച്ചുഗലിന്റെ ഒരുക്കങ്ങൾ തുടങ്ങി; മികച്ച ശാരീരികക്ഷമതയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

2026 ലോകകപ്പിലെ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് പോർച്ചുഗൽ. ഗ്രൂപ്പ് കെയിലാണ് പോർച്ചുഗൽ ഉൾപ്പെട്ടിരിക്കുന്നത്. ഡിആർ കോംഗോ, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ആഫ്രിക്കൻ ടീമായ ഡിആർ കോംഗോയുമായുള്ള മത്സരത്തോടെയാണ് പോർച്ചുഗൽ തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്.

ലോകകപ്പിന് ഇനിയും സമയമുള്ളതിനാൽ കഠിനമായ പരിശീലനത്തിനൊപ്പം വിശ്രമത്തിനും ടീം സമയം കണ്ടെത്തുന്നുണ്ട്. ഫ്ലോറിഡയിലെ പാം ബീച്ച് ഗാർഡൻസിലാണ് ടീം ഇപ്പോൾ ക്യാമ്പ് ചെയ്യുന്നത്. പരിശീലന സെഷനുകൾക്കിടയിൽ കടൽത്തീരത്ത് സമയം ചെലവഴിച്ചാണ് താരങ്ങൾ വിശ്രമിക്കുന്നത്.

പോർച്ചുഗലിന്റെ പ്രധാന താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാമറക്കണ്ണുകളിൽ നിറഞ്ഞു. 41-കാരനായ ഈ മുന്നേറ്റനിര താരം താൻ മികച്ച ശാരീരികക്ഷമതയിലാണ് ഉള്ളതെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

Advertisement

താരത്തെ കാണാൻ ആരാധകർ ശ്രമിച്ചെങ്കിലും, വിശ്രമത്തിനായി തനിക്ക് അല്പം സമയം വേണമെന്ന് റൊണാൾഡോ ആംഗ്യത്തിലൂടെ അറിയിച്ചു.

ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിന്റെ കരിയറിലെ ആറാമത്തെയും അവസാനത്തെയും ലോകകപ്പായിരിക്കും. അതുകൊണ്ട് തന്നെ വലിയ ആവേശത്തോടെയാണ് പോർച്ചുഗീസ് താരം തന്റെ അവസാന ലോകകപ്പിനെ സമീപിക്കുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.