close
തിങ്കളാഴ്‌ച, ജൂൺ 15
Advertisement

ഫുട്ബോൾ ലോകകപ്പിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന കുരക്കാവോ ടീമിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്; ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പരിശീലകനായ ഡിക്ക് അഡ്‌വോക്കേറ്റ് ആണ് ഈ ടീമിനെ നയിക്കുന്നത്. ഞായറാഴ്ച ഹ്യൂസ്റ്റണിൽ നടക്കുന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ കരുത്തരായ ജർമ്മനിയെ നേരിടുമ്പോൾ 78 വയസ്സുള്ള ഡച്ച് പരിശീലകൻ ഡിക്ക് അഡ്‌വോക്കേറ്റ് ഏറ്റവും പ്രായം കൂടിയ കോച്ച് എന്ന റെക്കോർഡ് സ്വന്തം പേരിലാക്കും.

ഈ ലോകകപ്പിൽ തന്നെ നേരത്തെ രണ്ട് തവണ പ്രായത്തിന്റെ റെക്കോർഡ് തിരുത്തപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കൻ കോച്ച് ഹ്യൂഗോ ബ്രൂസും ചെക്ക് റിപ്പബ്ലിക് പരിശീലകൻ മിറോസ്ലാവ് കൗബെക്കും ഈ റെക്കോർഡ് താത്കാലികമായി കൈവശപ്പെടുത്തിയിരുന്നെങ്കിലും, അഡ്‌വോക്കേറ്റിന്റെ വരവോടെ ആ റെക്കോർഡുകൾ പഴങ്കഥയായി.

2024 ജനുവരിയിലാണ് 78-കാരനായ അഡ്‌വോക്കേറ്റ് കുരക്കാവോ ടീമിന്റെ ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്റെ കീഴിൽ വളരെ മികച്ച പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. യോഗ്യതാ മത്സരങ്ങളിൽ 28 ഗോളുകൾ അടിച്ചുകൂട്ടിയ കുരക്കാവോ, കോൺകാഫ് (CONCACAF) മേഖലയിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.

Advertisement

Elder-led Curacao prepare for soccer giants Germany

Curacao’s 78-year-old coach leads the smallest World Cup debutant against Germany, a four-time champion, in a thrilling matchup.

Read Also:  ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ട്രംപ് പങ്കെടുക്കില്ല

Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.