close
ബുധനാഴ്‌ച, ജൂൺ 17
Advertisement

ലോകകപ്പ്: ഇറാഖിനെ തകർത്ത് നോർവേയ്ക്ക് മികച്ച തുടക്കം

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറാഖിനെതിരെ നോർവേയ്ക്ക് തകർപ്പൻ വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർവേ ഇറാഖിനെ പരാജയപ്പെടുത്തിയത്. നോർവേയ്ക്കായി എർലിംഗ് ഹാലൻഡ് രണ്ട് ഗോളുകൾ നേടി.

ആഴ്സണൽ മിഡ്ഫീൽഡർ മാർട്ടിൻ ഒഡെഗാർഡും മത്സരത്തിൽ നിർണായക പങ്കുവഹിച്ചു. ലിയോ ഓസ്റ്റിഗാർഡ് നേടിയ ഗോളിന് വഴിയൊരുക്കിയത് ഒഡെഗാർഡാണ്.

ഇറാഖിന് വേണ്ടി ഐമൻ ഹുസൈനാണ് ഗോൾ നേടിയത്. 39-ാം മിനിറ്റിൽ ഗോൾ നേടിയ താരം ടീമിന് പ്രതീക്ഷ നൽകിയിരുന്നു.

Advertisement

മത്സരത്തിന്റെ അവസാന നിമിഷം ഹാലൻഡ് ഹെഡ് ചെയ്ത പന്ത് ഗോൾ മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഐമൻ ഹുസൈന്റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് കയറുകയായിരുന്നു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.