close
ബുധനാഴ്‌ച, ജൂൺ 17
Advertisement

ലോകകപ്പ്: ഇറാഖിനെതിരെ നോർവേക്ക് തകർപ്പൻ വിജയം

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറാഖിനെതിരെ നോർവെ വിജയിച്ചു. ഏർലിങ് ഹാലൻഡ് രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർവെ ഇറാഖിനെ തകർത്തത്.

ആഴ്‌സണൽ മിഡ്‌ഫീൽഡർ മാർട്ടിൻ ഒഡെഗാർഡും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലിയോ ഓസ്റ്റിഗാർഡ് നേടിയ ഗോളിന് വഴിയൊരുക്കിയത് ഒഡെഗാർഡാണ്.

ഇറാഖിനായി ഐമൻ ഹുസൈനാണ് ഗോൾ മടക്കിയത്. 39-ാം മിനിറ്റിൽ ഗോൾ നേടിയ താരം ടീമിന് പ്രതീക്ഷ നൽകിയിരുന്നു.

Advertisement

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഹാലൻഡ് നൽകിയ പന്ത് ഗോൾമുഖത്ത് വെച്ച് സ്വന്തം വലയിലേക്ക് അടിച്ചുകയറ്റിയതോടെ ഐമൻ ഹുസൈന്റെ പേരിൽ സെൽഫ് ഗോളും കുറിക്കപ്പെട്ടു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.