close
വ്യാഴാഴ്‌ച, ജൂൺ 18
Advertisement

ലോകകപ്പ് ചരിത്രത്തിൽ പുതിയ റെക്കോർഡുമായി ഘാനയുടെ കാലെബ് യെറെൻകി

2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പനാമയ്‌ക്കെതിരെ നടന്ന പോരാട്ടത്തിലാണ് ഘാനയുടെ മുന്നേറ്റനിര താരം കാലെബ് യെറെൻകി ചരിത്രനേട്ടം കുറിച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നിർണായക ഗോൾ നേടിയ താരം, ഘാനയ്ക്ക് അവിസ്മരണീയമായ വിജയം സമ്മാനിച്ചതിനൊപ്പം ലോകകപ്പ് റെക്കോർഡ് പുസ്തകത്തിലും ഇടംപിടിച്ചു.

20 വയസ്സും 153 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയതോടെ, ലോകകപ്പ് ചരിത്രത്തിൽ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ വിജയഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യെറെൻകി മാറി.

Advertisement

ഉറുഗ്വേ താരം ഡാനിയൽ ഫൊൻസേക്കയുടെ ദീർഘകാല റെക്കോർഡാണ് യെറെൻകി പഴങ്കഥയാക്കിയത്. 1990 ജൂൺ 21-ന് ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ ഉറുഗ്വേയ്ക്കായി വിജയഗോൾ നേടുമ്പോൾ 20 വയസ്സും 281 ദിവസവുമായിരുന്നു ഫൊൻസേക്കയുടെ പ്രായം.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.