ലൂക്ക വുസ്‌കോവിച്ചിനായി പുതിയ ഓഫറുമായി ബ്രൈറ്റൺ; ടോട്ടൻഹാമിന്റെ പ്രതികരണം കാത്ത് ഫുട്ബോൾ ലോകം
ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം, ടോട്ടൻഹാമിന്റെ സെന്റർ-ബാക്കായ ലൂക്ക വുസ്‌കോവിച്ചിനെ സ്വന്തമാക്കാൻ ബ്രൈറ്റൺ രണ്ടാമതും മെച്ചപ്പെടുത്തിയ ഓഫർ സമർപ്പിച്ചു.
19-കാരനായ താരത്തിന് വേണ്ടി ആഡ്-ഓണുകൾ ഉൾപ്പെടെ 45 ദശലക്ഷം പൗണ്ടിന്റെ പാക്കേജാണ് ബ്രൈറ്റൺ വാഗ്ദാനം ചെയ്തിരിക്കുന്നത്.
നേരത്തെ വുസ്‌കോവിച്ചിനായി 60 ദശലക്ഷം പൗണ്ട് ടോട്ടൻഹാം വില നിശ്ചയിച്ചിരുന്നു. ഇതിനുമുമ്പ് സമർപ്പിച്ച 30 ദശലക്ഷം പൗണ്ടിന്റെ ആദ്യ ഓഫർ ടോട്ടൻഹാം തള്ളിക്കളയുകയായിരുന്നു. പുതിയ ഓഫറിൽ ക്ലബ്ബ് ഇതുവരെ മറുപടി നൽകിയിട്ടില്ല.
തന്റെ കരിയറിലെ വളർച്ചയ്ക്ക് ബ്രൈറ്റൺ അനുയോജ്യമായ ക്ലബ്ബാണെന്ന് കരുതുന്ന ക്രൊയേഷ്യൻ താരം, ടീമിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

