close
ഞായറാഴ്‌ച, ജൂൺ 21
Advertisement

ഉമർ മാർമൂഷിനെ നോട്ടമിട്ട് യുവന്റസ്; ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിക്കാൻ നീക്കം

തങ്ങളുടെ മുന്നേറ്റനിരയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉമർ മാർമൂഷിനെ ടീമിലെത്തിക്കാൻ യുവന്റസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. താരം ലോൺ അടിസ്ഥാനത്തിൽ യുവന്റസിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് ‘ടുട്ടോസ്‌പോർട്ട്’ ആണ് റിപ്പോർട്ട് ചെയ്തത്.

ബുണ്ടസ്‌ലിഗയിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനായി മാർമൂഷ് പുറത്തെടുത്ത മികച്ച പ്രകടനങ്ങൾ യുവന്റസ് പരിശീലകൻ ലൂസിയാനോ സ്പാലെട്ടിയെ ആകർഷിച്ചിട്ടുണ്ട്. സ്പാലെട്ടിക്ക് താരത്തിന്റെ കളിശൈലിയിൽ വലിയ മതിപ്പാണുള്ളത്.

മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നതിന് ശേഷം മാർമൂഷിന് അത്ര നല്ല സമയമല്ല കടന്നുപോകുന്നത്. എത്തിഹാദ് സ്റ്റേഡിയത്തിലെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിൽ ടീമിൽ സ്ഥിരമായി സ്ഥാനം കണ്ടെത്താൻ താരത്തിന് പ്രയാസമേറി.

Advertisement

മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ ശേഷം ആകെ 61 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് താരം നേടിയത്. കഴിഞ്ഞ സീസണിൽ പകരക്കാരനായി ഇറങ്ങേണ്ടി വന്ന സാഹചര്യങ്ങൾ താരത്തിന് വലിയ വെല്ലുവിളിയായി. 36 മത്സരങ്ങളിൽ നിന്നായി 8 ഗോളുകളും 3 അസിസ്റ്റുകളുമാണ് കഴിഞ്ഞ സീസണിൽ താരം സ്വന്തമാക്കിയത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.