close
വ്യാഴാഴ്‌ച, ജൂൺ 25
Advertisement

2026 ലോകകപ്പ്: ബ്രസീലിനായി തുടർച്ചയായി ഗോൾ നേടി വിനീഷ്യസ് ജൂനിയർ

സ്കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് വിജയിച്ച ബ്രസീലിനായി വിനീഷ്യസ് ജൂനിയർ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ നേടി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടിയ താരം, ബ്രസീലിനായി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ എന്ന നേട്ടത്തിലെത്തി.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടുന്ന അഞ്ചാമത്തെ ബ്രസീലിയൻ താരമെന്ന ചരിത്രനേട്ടവും വിനീഷ്യസ് സ്വന്തമാക്കി.

Advertisement

ജൈർസീഞ്ഞോ, റൊമാരിയോ, റിവാൾഡോ, റൊണാൾഡോ നസാരിയോ എന്നിവരടങ്ങുന്ന ബ്രസീലിയൻ ഇതിഹാസങ്ങളുടെ പട്ടികയിലേക്കാണ് വിനീഷ്യസും ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.

ലിയോ മെസ്സിയേക്കാൾ ഒരു ഗോൾ മാത്രം പിന്നിലുള്ള വിനീഷ്യസ്, 2026 ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമാണ്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.