എസി മിലാനിലേക്ക് ഗോൺസാലോ റാമോസ്; ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് കരാർ
പിഎസ്ജി സ്ട്രൈക്കർ ഗോൺസാലോ റാമോസിനെ ടീമിലെത്തിക്കാൻ എസി മിലാൻ റെക്കോർഡ് തുക മുടക്കുന്നതായി ഇറ്റാലിയൻ ഫുട്ബോൾ ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 74 ദശലക്ഷം യൂറോയും അധിക ബോണസുകളുമാണ് ഈ ട്രാൻസ്ഫറിനായി എസി മിലാൻ നൽകുന്നത്.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയുമായും പോർച്ചുഗീസ് താരവുമായുള്ള കരാർ നടപടികൾ എസി മിലാൻ പൂർത്തിയാക്കി കഴിഞ്ഞു.
പിഎസ്ജിക്കൊപ്പം തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റാമോസ്, പോർച്ചുഗൽ ടീമിനൊപ്പം ലോകകപ്പ് ഡ്യൂട്ടിയിലായിരുന്ന സമയത്ത് അമേരിക്കയിൽ വെച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കി.
ഇറ്റാലിയൻ ക്ലബ്ബുമായി 2031 വരെ നീളുന്ന അഞ്ച് വർഷത്തെ കരാറിലാണ് താരം ഒപ്പുവെക്കുന്നത്.

