close
ഞായറാഴ്‌ച, ഏപ്രിൽ 12
Advertisement
Telegram Channel Join Now
WhatsApp Channel Join Now

എൻഡ്രിക്കിന് പിന്തുണയുമായി ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി

ഒളിമ്പിക് ലിയോണിൽ മികച്ച ഫോമിലല്ലാത്ത എൻഡ്രിക്കിന് പിന്തുണയുമായി ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി രംഗത്ത്.

ഫ്രാൻസിലെ അരങ്ങേറ്റത്തിൽ 18 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 5 അസിസ്റ്റുകളുമായി 19-കാരനായ താരം മികച്ച തുടക്കമാണ് കാഴ്ചവെച്ചത്. എന്നാൽ, കഴിഞ്ഞ ഒൻപത് മത്സരങ്ങളിലായി ജയമില്ലാതെ തുടരുന്ന ലിയോൺ ടീമിനൊപ്പം എൻഡ്രിക്കിന്റെ പ്രകടനവും മങ്ങിയിരിക്കുകയാണ്. പരിശീലനത്തിനിടെ മതിയായ അർപ്പണബോധം കാണിക്കുന്നില്ലെന്നാരോപിച്ച് ഹെഡ് കോച്ച് പൗലോ ഫോൺസെക്ക നേരത്തെ താരത്തെ വിമർശിച്ചിരുന്നു.

ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിൽ, ലോണിൽ പോകുന്നതിന് മുൻപ് എൻഡ്രിക്കിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ആഞ്ചലോട്ടി സ്ഥിരീകരിച്ചു. എൻഡ്രിക്കിന്റെ പ്രകടനം തങ്ങളുടെ കമ്മിറ്റി തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

“അതെ, ഞാൻ അവനോട് ഫോണിൽ സംസാരിച്ചിരുന്നു. ലിയോണിൽ അവൻ ചെയ്യുന്ന കാര്യങ്ങൾ മികച്ചതാണ്. മറ്റ് കളിക്കാരെ പോലെ തന്നെ അവനെയും ഞങ്ങളുടെ കമ്മിറ്റി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ലിയോണിൽ മികച്ച തുടക്കമാണ് അവന് ലഭിച്ചത്. ആ പാതയിൽ തന്നെ അവൻ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ആഞ്ചലോട്ടി പറഞ്ഞു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.