സീസണിൽ ഇനി കളിക്കാനാവില്ല; എഡ്ഡി എൻകെറ്റിയയ്ക്ക് തിരിച്ചടി
ക്രിസ്റ്റൽ പാലസ് സ്ട്രൈക്കർ എഡ്ഡി എൻകെറ്റിയയ്ക്ക് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. പരിക്ക് കാരണം താരത്തിന് ലോകകപ്പിലും പങ്കെടുക്കാനാവില്ലെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി.
തുടർച്ചയായി അലട്ടുന്ന ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് താരം ഏറെ നാളായി ചികിത്സയിലാണ്. ഡിസംബർ 28-ന് ടോട്ടൻഹാം ഹോട്ട്‌സ്പറിനെതിരായ മത്സരത്തിന് ശേഷം എൻകെറ്റിയ കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല. ഈ സീസണിൽ നാലാം തവണയാണ് താരത്തിന് ഹാംസ്ട്രിംഗ് പരിക്ക് സംഭവിക്കുന്നത്.
ക്ലബ് മെഡിക്കൽ സംഘത്തിന്റെ അപ്രതീക്ഷിത നിർദ്ദേശത്തെത്തുടർന്നാണ് താരത്തിന്റെ സീസൺ അവസാനിച്ചതായി മാനേജർ ഒലിവർ ഗ്ലാസ്‌നർ സ്ഥിരീകരിച്ചത്.
“For Eddie, unfortunately, it’s the end to the season,” Glanser said. “This (news) came yesterday evening (Wednesday). The doctor called me at nine in the evening when I was watching the Champions League games, so it’s really brand new.

