close
തിങ്കളാഴ്‌ച, ഏപ്രിൽ 6
Advertisement
Telegram Channel Join Now
WhatsApp Channel Join Now

ഇന്ത്യൻ ഫുട്ബോൾ ലീഗ് (IFL) 2025-26 സീസണിൽ ഹൈദരാബാദ് ഡെക്കാൻ അരീനയിൽ നടന്ന നിർണ്ണായക മത്സരത്തിൽ ശ്രീനിധി ഡെക്കാൻ എഫ്‌സിയും ഷില്ലോങ് ലജോങ് എഫ്‌സിയും തമ്മിലുള്ള പോരാട്ടം ഗോള്രഹിത സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

തുല്യ പോയിന്റുകളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. ഇരുഭാഗത്തെയും പ്രതിരോധനിരയും ഗോൾകീപ്പർമാരും മികച്ച പ്രകടനം പുറത്തെടുത്ത മത്സരം കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ശ്രീനിധി ഗോൾകീപ്പർ കമൽജിത് സിംഗാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, ജയ്പൂർ വിദ്യാധർ നഗർ സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ ചാൻമാരി എഫ്‌സിക്കെതിരെ രാജസ്ഥാൻ യുണൈറ്റഡ് വിജയം നേടി. രണ്ടാം പകുതിയിൽ നവോബ മെയ്‌തെയ്, അമാദൂ സൗകോന എന്നിവർ നേടിയ ഗോളുകളിൽ 2-0 നാണ് രാജസ്ഥാൻ വിജയിച്ചത്. അമാദൂ സൗകോനയാണ് ഈ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement

ഈ മത്സരങ്ങൾക്ക് ശേഷം പോയിന്റ് പട്ടികയിൽ 11 പോയിന്റുമായി ഷില്ലോങ് ലജോങ് ഒന്നാമതാണ്. മെച്ചപ്പെട്ട ഗോൾ ശരാശരിയാണ് രാജസ്ഥാനെയും ശ്രീനിധിയെയും മറികടന്ന് ഒന്നാമതെത്താൻ ലജോങ്ങിനെ സഹായിച്ചത്.

Read Also:  ഐഎസ്എൽ 2025-26: മോഹൻ ബഗാൻ - ഈസ്റ്റ് ബംഗാൾ മത്സരം മെയ് 17-ലേക്ക് മാറ്റി

Published on Apr 01, 2026


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.