ലാ ലിഗയിൽ മയ്യോർക്കയ്ക്കെതിരായ മത്സരത്തിനായി റയൽ മാഡ്രിഡ് ഇന്ന് സോൺ മോയിക്സ് സ്റ്റേഡിയത്തിൽ ഇറങ്ങി. മത്സരത്തിന്റെ തുടക്കത്തിൽ മന്ദഗതിയിലായിരുന്ന റയൽ, 42-ാം മിനിറ്റിൽ മനു മോർലാനസിന്റെ ഗോളിലൂടെ പിന്നിലായി. ആദ്യ പകുതി അവസാനിക്കുമ്പോൾ മയ്യോർക്ക 1-0 എന്ന നിലയിൽ മുന്നിലായിരുന്നു.
88-ാം മിനിറ്റിൽ എദർ മിലിറ്റാവോ റയലിനായി സമനില ഗോൾ നേടിയെങ്കിലും, ഇഞ്ചുറി ടൈമിൽ വേദാത് മുറിക്കി മയ്യോർക്കയുടെ വിജയഗോൾ സ്വന്തമാക്കി. ഒടുവിൽ 2-1 എന്ന സ്കോറിൽ റയൽ മാഡ്രിഡ് തോൽവി വഴങ്ങി.
മയ്യോർക്കയ്ക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡ് താരങ്ങളുടെ പ്രകടനം എങ്ങനെയെന്ന് പരിശോധിക്കാം.
ഗോൾകീപ്പർ: ആൻഡ്രി ലൂനിൻ – 5.5/10
ഈ മത്സരത്തിൽ ഒരു സേവ് പോലും നടത്താൻ ലൂനിന് കഴിഞ്ഞില്ല, രണ്ട് ഗോളുകൾ വഴങ്ങുകയും ചെയ്തു.
റൈറ്റ് ബാക്ക്: ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് – 7/10
മുന്നേറ്റ നിരയിൽ മികച്ച ചില അവസരങ്ങൾ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞു. ഒരു അസിസ്റ്റും സ്വന്തം പേരിലാക്കി.
സെന്റർ ബാക്ക്: അന്റോണിയോ റൂഡിഗർ – 7/10
പ്രതിരോധത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച റൂഡിഗർ, എയർ ഡ്യുവലുകളിലും മികച്ചുനിന്നു.
സെന്റർ ബാക്ക്: ഡീൻ ഹുയിസൺ – 7/10
പ്രതിരോധത്തിൽ വലിയ പിഴവുകളൊന്നും വരുത്താതെ കളിച്ച താരം, പാസിംഗിലും കൃത്യത പുലർത്തി.
