മാലദ്വീപിലെ നാഷണൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന സഫ് അണ്ടർ-20 ചാമ്പ്യൻഷിപ്പ് രണ്ടാം സെമിഫൈനലിൽ ഭൂട്ടാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.
56, 57 മിനിറ്റുകളിൽ രണ്ട് ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച രോഹൻ സിംഗ് ചപ്ഹമായുമാണ് ഇന്ത്യയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഓമാങ് ദോദും, മുഹമ്മദ് അർബാഷ്, പകരക്കാരനായി ഇറങ്ങിയ മലേംഗംബ തോക്ചോം എന്നിവരാണ് ഇന്ത്യയുടെ മറ്റ് ഗോളുകൾ നേടിയത്.
ഏപ്രിൽ മൂന്നിന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
നേരത്തെ നടന്ന മറ്റൊരു സെമിഫൈനലിൽ പത്താം മിനിറ്റിൽ മുഹമ്മദ് മാണിക് നേടിയ ഏക ഗോളിൽ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിൽ എത്തിയത്.
സ്കോർ നില:
ഇന്ത്യ 5 (ഓമാങ് ദോദും 4′, മുഹമ്മദ് അർബാഷ് 44′, രോഹൻ സിംഗ് ചപ്ഹമായു 56′, 57′, മലേംഗംബ തോക്ചോം 90+2′) – ഭൂട്ടാൻ 0.
ഏപ്രിൽ 01, 2026-ൽ പ്രസിദ്ധീകരിച്ചത്

