close
ബുധനാഴ്‌ച, ജൂൺ 10
Advertisement

ലോകകപ്പിനായി പൂർണ്ണ സജ്ജമെന്ന് ആഴ്‌സണൽ താരം വിക്ടർ ഗ്യോകറെസ്

ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ നീണ്ട കടുപ്പമേറിയ മത്സരങ്ങൾക്കൊടുവിലും, ലോകകപ്പിനായി താൻ പൂർണ്ണ സജ്ജമാണെന്ന് ആഴ്‌സണൽ സ്ട്രൈക്കർ വിക്ടർ ഗ്യോകറെസ് വ്യക്തമാക്കി. കഴിഞ്ഞ വാരാന്ത്യത്തിലാണ് താരത്തിന്റെ ചാമ്പ്യൻസ് ലീഗ് ക്യാമ്പെയ്‌ൻ അവസാനിച്ചത്.

ഗ്രീസിനെതിരായ മത്സരത്തിൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സ്വീഡന് വേണ്ടി താരം 63 മിനിറ്റ് കളത്തിലിറങ്ങി. 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഗ്യോകറെസ് ഒരു ഗോൾ നേടുകയും ചെയ്തു.

“ദേശീയ ടീമിലെ സഹതാരങ്ങൾക്കൊപ്പം വീണ്ടും കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” ഗ്യോകറെസ് പറഞ്ഞു.

Advertisement

“എന്റെ ശാരീരികക്ഷമതയിൽ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. അതുകൊണ്ടാണ് മത്സരത്തിൽ കൂടുതൽ സമയം കളിലിറങ്ങിയത്. ലോകകപ്പ് ആരംഭിക്കാൻ ഇനിയും സമയമുള്ളതുകൊണ്ട്, ഈ മത്സര പരിചയം ഗുണം ചെയ്യുമെന്ന് കരുതുന്നു,” താരം കൂട്ടിച്ചേർത്തു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.