close
വ്യാഴാഴ്‌ച, ഏപ്രിൽ 9
Advertisement
Telegram Channel Join Now
WhatsApp Channel Join Now

ലോകകപ്പ് യോഗ്യത ആഘോഷം: കോംഗോ ഫുട്ബോൾ ഫെഡറേഷനെതിരെ പരാതിയുമായി വെസ്റ്റ് ഹാം

ലോകകപ്പ് യോഗ്യത നേടിയതിന് പിന്നാലെ കളിക്കാരനെ മടങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ചുവെന്നാരോപിച്ച് കോംഗോ ഫുട്ബോൾ ഫെഡറേഷനെതിരെ വെസ്റ്റ് ഹാം രംഗത്ത്. ക്ലബ്ബ് അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

<p>മാർച്ച് 31-ന് ജമെയ്‌ക്കയ്‌ക്കെതിരായ നിർണ്ണായക വിജയത്തിന് ശേഷം ദേശീയ ടീം കളിക്കാരെ മടക്കി അയക്കുന്നില്ലെന്നാരോപിച്ച് നേരത്തെ തന്നെ വിവിധ ക്ലബ്ബുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റ് ഹാം ഇപ്പോൾ ഔദ്യോഗികമായി നടപടികളിലേക്ക് കടന്നത്.</p>

<p>തങ്ങളുടെ 28 വയസ്സുള്ള ഡിഫൻഡർ ആരോൺ വാൻ-ബിസാക്കയെ ടീമിലേക്ക് തിരിച്ചെത്താൻ അനുവദിക്കാത്തതിനെതിരെയാണ് വെസ്റ്റ് ഹാം ഫിഫയിൽ (FIFA) പരാതി നൽകിയത്. ലീഡ്‌സ് യുണൈറ്റഡിനെതിരായ എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിനായി താരം മടങ്ങിയെത്താത്തതിനെ തുടർന്നാണ് ക്ലബ്ബ് ഈ നടപടി സ്വീകരിച്ചത്. ലോകകപ്പ് യോഗ്യത ആഘോഷിക്കുന്നതിനായി താരത്തെ കോംഗോയിൽ തുടരാൻ തങ്ങൾ അനുവാദം നൽകിയിട്ടില്ലെന്ന് വെസ്റ്റ് ഹാം അധികൃതർ വ്യക്തമാക്കി.</p>


Advertisement
Read Also:  ലിവർപൂളിന്റെ പ്രതിരോധതാരം പുതിയ കരാറിൽ ഒപ്പുവെച്ചു
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.